സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി അടൂര്‍ പ്രകാശ് സഹായം ചെയ്യുന്നു: മന്ത്രി കടകംപള്ളി

Posted on: September 2, 2020 11:10 am | Last updated: September 2, 2020 at 11:10 am

തിരുവനന്തപുരം | വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടുര്‍ പ്രകാശ് എം പിക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി അടൂര്‍ പ്രകാശ് സഹായം നല്‍കുകയാണെന്നും കടകംപള്ളി ആരോപിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം. പ്രതികളില്‍ സി പി എമ്മുകാരുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. വാമനപുരം എം എല്‍ എയുടെ മകനെതിരെ തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.