കൊവിഡ് മൂലം ലോകത്ത് പൊലിഞ്ഞത് എട്ട് ലക്ഷത്തിലതികം ജീവനുകള്‍

Posted on: September 2, 2020 7:15 am | Last updated: September 2, 2020 at 8:45 am

വാഷിംഗ്ടണ്‍ | കൊവിഡ് മാഹാമാരിയില്‍പ്പെട്ട് ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ മരണം എട്ട് ലക്ഷത്തിന് മുകളിലെത്തിയതായി ലോകാരോഗ്യ സംഘട. സ്ഥിതി ഇപ്പോഴും ഭയാനകമായി തുടരുകയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്ള അമേരിക്കയില്‍ മാത്രം കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1.90 ലക്ഷത്തിലേക്ക് അടുക്കുന്നു. കൃത്മായി പറഞ്ഞാല്‍ 1,88,870 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 62,57,095 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 34,84,458 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കലിഫോര്‍ണിയ, ടെക്‌സസ്, ഫോള്‌റിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൊവഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും മൂന്നാമതുള്ള ഇന്ത്യയിലും മരണ സംഖ്യ ഉയരുന്നുണ്ട്.