Connect with us

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊല; മുങ്ങിയ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസില്‍ ഇനി കണ്ടെത്താനുള്ള പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം. ആറംഗ സംഘത്തില്‍ ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളായ സജീവിനെയും സനലിനെയും ഇന്ന് കോടതിയല്‍ ഹാജരാക്കി അറസ്റ്റ് ഇന്ന് രേഖപ്പെടുത്തു. സംഭവം രാഷ്ട്രീയ കൊലപാതാകമാണെന്നും ആസുത്രിത കൊലപതാകമാണെന്നും പോലീസ് സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് കൊലക്ക് പിന്നിലെന്നും എഫ് ഐ ആര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇനി കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് ബന്ധമുണ്ടോ എന്നത് അടക്കമുള്ള ഗൂഢാലോചനയും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് എഫ് ഐ ആര്‍ പറയുന്നന്നത്. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സര്‍ സംഘത്തിലുണ്ടായിരുന്നതായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ നല്‍കിയ മൊഴിയില്‍ അന്‍സര്‍ ഇല്ലെന്നാണ് പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പ്രതികളായ സജീവിനെയും സനലിനെയും പോലീസ് വണ്ടും ചോദ്യം ചെയ്യും.

അതിനിടെ ഇന്നലെ നടന്ന സി പി എം പ്രതിഷേധ പ്രകടനങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചെന്നാരോപിച്ച് വെമ്പായം ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.