Connect with us

National

കാത്തിരിപ്പിനൊടുവില്‍ തേടിയെത്തിയത് രാഷ്ട്രപതി സ്ഥാനം

Published

|

Last Updated

പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രണാബ് മുഖര്‍ജി ഒരു കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായിരുന്നു. ഇന്ദിരാഗാന്ധി മന്ത്രി സഭയിലെ രണ്ടാമനെന്നും ഗാന്ധി-നെഹ്റു കുടുംബത്തിന്റെ വലംകൈ എന്ന വിശേഷണത്തിനും എന്തുകൊണ്ടും അനുയോജ്യന്‍. ഇന്ദിരയുടെ മരണശേഷം സ്വാഭാവികമായും കോണ്‍ഗ്രസിന്റെ പരമോന്നത നേതാവാകേണ്ടിയിരുന്നത് മുഖര്‍ജിയായിരുന്നു.

എന്നാല്‍ ഇന്ദിരയുടെ മരണം കൊലപാതകമായതിനാല്‍ ആ വൈകാരിക അന്തരീക്ഷത്തില്‍ അവരുടെ മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാജീവിന്റെ മരണശേഷം കോണ്‍ഗ്രസിലുണ്ടായ അധികാര വടംവലിയില്‍ മുഖര്‍ജി തഴയപ്പെട്ടു. ശരദ് പവാറിനെയും മറികടന്ന് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി അത്രയൊന്നും അറിയപ്പെടാത്ത നരസിംഹ റാവു പ്രധാനമന്ത്രിയായി.

മുറിവുകള്‍ ധാരാളമേറ്റെങ്കിലും അദ്ദേഹം പാര്‍ട്ടി വിട്ടില്ല. ക്ഷമയോടെ കാത്തിരുന്നു. അതിന് ഫലമുണ്ടായി. യു പി എ സര്‍ക്കാറിന്റെ കാലത്ത് 2012-17ല്‍ ഇന്ത്യയുടെ 13 ാമത് രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു.

---- facebook comment plugin here -----

Latest