Connect with us

National

ഹുക്കകളെ പ്രണയിച്ച മുഖര്‍ജി

Published

|

Last Updated

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയെ കുറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്ക് നിരവധി ഓര്‍മകളുണ്ട്. പിന്‍ഗാമിയായ രാം നാഥ് കോവിന്ദിന് വഴിയൊരുക്കി രാഷ്ട്രപതി ഭവനില്‍നിന്നും പടിയിറങ്ങിയപ്പോള്‍ പഴയ സുഹൃത്തുക്കള്‍ സ്നേഹ പൂര്‍വം ഓര്‍ത്തെടുക്കുന്ന ഒന്നാണ് അദ്ദേഹത്തിന് ഹുക്കകളോടുള്ള പ്രണയം. വര്‍ഷങ്ങള്‍ക്കുമുമ്പ് പുകവലി ഉപേക്ഷിച്ചിട്ടും മുഖര്‍ജി തന്റെ ഹുക്കകളെ കൈവിട്ടിരുന്നില്ലെന്ന് പറയപ്പെടുന്നു.

അദ്ദേഹം ഒരിക്കലും സിഗരറ്റ് വലിച്ചിരുന്നില്ല, ഹുക്കകള്‍ മാത്രമായിരന്നു ഇഷ്ടം. ആരോഗ്യപ്രശ്നങ്ങളാല്‍ പുകവലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം, പുകവലി നിര്‍ത്തി. പക്ഷേ നിക്കോട്ടിന്‍ ഇല്ലാതെ ഹുക്ക വായില്‍ വെക്കുമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ ഘോഷാല്‍ ഓര്‍ക്കുന്നു.

വിവിധ രാഷ്ട്രത്തലവന്മാരും മറ്റ് വിദേശപ്രമുഖരും സമ്മാനിച്ച അഞ്ഞൂറിലധികം പുകവലി പൈപ്പുകളുടെ ഉടമയായിരുന്നു മുഖര്‍ജി. ഇത് പിന്നീട് രാഷ്ട്രപതി ഭവനത്തിലെ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.

അസമില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദെബകന്ത ബറുവയാണ് അദ്ദേഹത്തിന് ആദ്യമായി ഹുക്ക നല്‍കിയതെന്നും ഘോഷാല്‍ പറഞ്ഞു. “അദ്ദേഹം വളരെ പണ്ഡിതനായിരുന്നു. ഞാന്‍ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നിട്ടും, അദ്ദേഹം എന്നോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധിയെക്കുറിച്ച് ചിലപ്പോഴൊക്കെ അദ്ദേഹം കഥകള്‍ പങ്കുവെക്കുമായിരുന്നുവെന്നും ഘോഷാര്‍ ഓര്‍ത്തെടുത്തു.

ചെറുപ്പത്തില്‍ത്തന്നെ വലിയ ഭക്ഷണപ്രിയനായിരുന്നു മുഖര്‍ജി. താന്‍ ചെറുപ്പമായിരിക്കുമ്പോള്‍, പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍, ഉച്ചഭക്ഷണത്തിന് എന്ത് വിളമ്പാമെന്ന് ഞാന്‍ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഞാന്‍ അത്താഴത്തെക്കുറിച്ച് ചോദിക്കുമായിരുന്നുവെന്നും ഒരിക്കല്‍ പ്രണാബ് പറഞ്ഞിട്ടുണ്ട്.

അമ്പതുകള്‍ വരെ മുഖര്‍ജിക്കും പുകവലി ഇഷ്ടമായിരുന്നു. സിഗരറ്റ് ഇഷ്ടപ്പെടുന്ന ചില എംപിമാര്‍ക്കൊപ്പം അദ്ദേഹം പാര്‍ലമെന്റില്‍ ഒരു “സ്മോക്കേഴ്‌സ് ക്ലബ്” രൂപീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ഉള്‍പ്പെടെ മിക്ക ഭാഗങ്ങളിലും പിന്നീട് പുകവലി നിരോധിച്ചു. ഒടുവില്‍ മുഖര്‍ജി പുകവലി ഉപേക്ഷിച്ചു. 1935 ല്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ മിരിതി എന്ന ചെറിയ ഗ്രാമത്തിലാണ് പ്രണാബ് മുഖര്‍ജി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കാമദ കിങ്കര്‍ മുഖര്‍ജി സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുഖര്‍ജിയുടെ പ്രധാന പ്രചോദനവുമായിരുന്നു.

Latest