Kerala
തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം | തിരുവനന്തപുരം പി എസ് സി ഓഫീസിനു മുന്നില്‍ ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പി എസ് സി പട്ടിക റദ്ദാക്കിയതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി എസ് സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമാരംഭിച്ചത്. ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പി എസ് സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
ഡി വൈ എഫ് ഐ പ്രവര്‍ത്തകരില്‍ ചിലര്‍ യൂത്ത് കോണ്‍ഗ്രസ് സമര സ്ഥലത്തേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ കല്ലേറുള്‍പ്പെടെ നടക്കുകയുമായിരുന്നു. സമര സ്ഥലത്തുണ്ടായിരുന്ന കസേരകളും പരസ്പരം വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരു പക്ഷത്തെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, പി എസ് സി ഓഫീസിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമര സ്ഥലത്തെത്തിയ ഷാഫി പറമ്പില്‍ എം എല്‍ എയെയും ശബരീനാഥ് എം എല്‍ എയെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരപ്പന്തലിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് ഒഴിപ്പിക്കുകയാണ്.