Connect with us

Kerala

വീണ്ടും സ്വര്‍ണവേട്ട; തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 11 ലക്ഷം രൂപയുടെ സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 11 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോയില്‍ പേപ്പറായും പാക്കിംഗ് സാമഗ്രികളായും മറ്റും കടത്താനായിരുന്നു ശ്രമം.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നാലെ നിരവധി സ്വര്‍ണ വേട്ടകളാണ് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നടന്നത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ചും കുഴമ്പു രൂപത്തിലാക്കിയും മറ്റും സ്വര്‍ണം കടത്താന്‍ ശ്രമം നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest