National
മൊറട്ടോറിയം ഇന്ന് അവസാനിക്കും; ബേങ്ക് വായ്പകള്‍ നാളെ മുതല്‍ തിരിച്ചടക്കണം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബേങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയത്തിന്റെ കാലപരിധി ഇന്ന് അവസാനിക്കും. മൊറട്ടോറിയം നീട്ടി നല്‍കേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാറും ആര്‍ ബി ഐയും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, നാളെ മുതല്‍ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരും.
മാര്‍ച്ച് ഒന്നു മുതല്‍ ആഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. കാലാവധി നീട്ടിനല്‍കണമെന്ന കേരളമുള്‍പ്പെടെ നല്‍കിയ കത്തുകളോടൊന്നും കേന്ദ്രം പ്രതികരിച്ചിട്ടില്ല.
---- facebook comment plugin here -----