Kerala
തിരുവോണ ദിനത്തില്‍ മുല്ലപ്പള്ളി ഉപവസിക്കും

തിരുവനന്തപുരം | പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ച് തിരുവോണനാളായ ഇന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കും. കെ പി സി സി ആസ്ഥാനത്ത് രാവിലെ ഒമ്പതിനാണ് ഉപവാസം ആരംഭിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി എന്നിവര്‍ പങ്കെടുക്കും.
യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരവും ഇന്ന് നടക്കും. പി എസ് സി ഓഫീസിനു മുന്നിലാണ് സമരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----