Connect with us

Kerala

നാടും നഗരവും ഉണര്‍ത്തി ഉത്രാടപ്പാച്ചില്‍ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | ഓണാഘോഷവുമായി ബന്ധപ്പെട്ട ഉത്രാടപ്പാച്ചില്‍ ഇന്ന്. ഉത്രാടപ്പാച്ചില്‍ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ നാടെങ്ങും പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് വിതച്ച ഭീതിക്കും ആശങ്കക്കുമിടയിലും നിരത്തുകളില്‍ ഇന്ന് നല്ല തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ മരവിപ്പിലായിരുന്ന കച്ചവട കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ ഉണരുകയും സജീവമാവുകയും ചെയ്യും.

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പ്രധാന കച്ചവട കേന്ദ്രങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്. പോലീസും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. സാമൂഹിക അകലം പരമാവധി പാലിച്ചു കൊണ്ടാവണം കച്ചവടം നടത്തുന്നതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെയാവും ഇന്ന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

---- facebook comment plugin here -----

Latest