Connect with us

Kerala

കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. സിപിഎം – ബിജെപി അന്തര്‍ധാര സജീവമാണെന്നും അതിനാല്‍ തന്നെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്വർണക്കടത്ത് അന്വേഷണം ബിജെപി നേതാക്കളിലേക്കാണ് നീങ്ങുന്നത്. അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.