പട്ടാമ്പി | പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുഹ്സിനുമായി അടുപ്പമുള്ള ഒരു വ്യക്തിക്ക് കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നത്. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതിനുശേഷം മാത്രമേ ഇനി പരിപാടികളിൽ പങ്കെടുക്കുകയുള്ളൂ എന്നും അത്യാവശ്യങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാമെന്നും എം എൽ എ അറിയിച്ചു.