National
സംഘടനാ തിരഞ്ഞെടുപ്പില്ലെങ്കില്‍ 50 വര്‍ഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വരും: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി | പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പിനും അധികാര കൈമാറ്റങ്ങള്‍ക്കുായുള്ള തന്റെ നിലപാട് കൂടുതല്‍ ശക്തമാക്കി ഗുലാം നബി ആസാദ്. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തായന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് 50 വര്‍ഷമെങ്കിലും പ്രതിപക്ഷത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗങ്ങളെ മുതല്‍ സംസ്ഥാന അധ്യക്ഷന്‍മാന്‍, ജില്ലാ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ വരെ തിരഞ്ഞെടുപ്പ് നടത്തി തീരുമാനിക്കണമെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.
തിരഞ്ഞെടുപ്പ് നടത്തി 51 ശതമാനം വോട്ട് നേടുന്നവരെയാണ് ഭാരവാഹികളാകേണ്ടത്. ഇത്തരത്തില്‍ നേതൃത്വത്തിലേക്ക് വരുന്നവര്‍ക്ക് ചുരുങ്ങിയത് 51 ശതമാനത്തിന്റെയെങ്കിലും പിന്തുണയുണ്ടാകും. അതിനാല്‍ ആത്മവിശ്വാസത്തോടെ പാര്‍ട്ടിയെ നയിക്കാനും തിരഞ്ഞെടുപ്പിനെ നേരിടാനും ഇവര്‍ക്ക് കഴിയും
കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേരില്‍ ഒരാളാണ് ഗുലാം നബി ആസാദ്. ഈ കത്ത് സംബന്ധിച്ച വിവാദം കോണ്‍ഗ്രസില്‍ പുകയുകയാണ്. പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ് മാസം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദ് ഇന്നലെ പറയുകയുണ്ടായി. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരെയല്ല പ്രവര്‍ത്തക സമിതിയില്‍ അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.