Connect with us

National

വാർഷിക പരീക്ഷകൾ നടക്കും; യു ജി സി തീരുമാനത്തിന് സുപ്രീം കോടതി അംഗീകാരം

Published

|

Last Updated

ന്യൂഡൽഹി| വാർഷിക പരീക്ഷ എഴതാത്ത വിദ്യാർഥികളെ യു ജി സി മാർഗനിർദേശങ്ങൾ മറികടന്ന് സംസ്ഥാനങ്ങൾക്ക് ജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. സെപ്തംബർ 30നകം പരീക്ഷകൾ നടത്തണമെന്നും കോ
തി ഉത്തരവിൽ പറഞ്ഞു.  പരീക്ഷ മാറ്റിവെക്കാൻ സംസ്ഥാനങ്ങൾക്ക് യു ജി സിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിർദേശിച്ചു. യു ജി സി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ട്. കോടതി വ്യക്തമാക്കി.
നേരത്തേ തമിഴ്‌നാട് എല്ലാ അവസാനവർഷ യു ജി, പി ജി പരീക്ഷകൾക്കും രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ ഓൾ പാസ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർഥികളെയും കോഴ്‌സ് ഭേദമില്ലാതെ പാസ്സാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്‌സുകൾക്കും ഇത് ബാധകവുമായിരുന്നു. ഈ തീരുമാനം ഇതോടെ റദ്ദായി.

കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 31 വിദ്യാർഥികളും യുവസേനാ നേതാവ് ആദിത്യതാക്കറെ ഉൾപ്പടെയുള്ളവരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ പൂർത്തിയാക്കാൻ ശ്രമിക്കുന്നതെന്നാണ് യു ജി സി സുപ്രീംകോടതിയെ അറിയിച്ചത്.

അതേസമയം, നീറ്റ് , ജെ ഇ ഇ പരീക്ഷകൾക്കെതിരായി ഏഴ് സംസ്ഥാനങ്ങൾ സംയുക്തമായി സുപ്രീം കോടതിയിൽ ഹരജി നൽകി. കോൺഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരിൽ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Latest