National
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: റിയാ ചക്രബർത്തിയെ സി ബി ഐ വിളിച്ചുവരുത്തി

മുംബൈ| ബോളിവുഡ് നടൻ സുശാൻ സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബർത്തിയെ സി ബി ഐ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇന്നലെ റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ 14 മണിക്കൂറോളം സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇന്നും ഷൗവികിനെ റിയക്കൊപ്പം ചോദ്യം ചെയ്യാനാണ് സാധ്യത.
നേരത്തേ മുംബൈ പോലീസും ബിഹാർ പോലീസും അന്വേഷിച്ച കേസ് സുപ്രീം കോടതി ഉത്തരവിനെതുടർന്ന് കഴിഞ്ഞയാഴ്ചയാണ് സി ബി ഐക്ക് കൈമാറിയത്. റിയാ ചക്രബർത്തി, സഹോദരൻ ഷൗവിക് ചക്രബർത്തി എന്നിവരാണ് കേസിലെ പ്രതികളെന്നാണ് ആരോപണം.
ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിയ ഇവിടെ നിന്ന് പോകുന്നത്. സുശാന്തിനെ റിയ മാനസികമായി പീഡിപ്പിച്ചതായും മയക്കുമരുന്ന് നൽകി15 കോടി രൂപ തട്ടിയതായും കുടുംബം ആരോപിക്കുന്നു. നിലവിൽ സി ബി ഐയുടെയും ഇ ഡിയുടെയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെയും അന്വേഷണം നേരിടുകയാണ് റിയ ചക്രബർത്തി.