Kerala
സെക്രട്ടേറിയറ്റിലെ സിസി ടി വി ദൃശ്യങ്ങള്‍ വിദഗ്ദ സംഘം ഇന്ന് പരിശോധിക്കും

തിരുവനന്തപുരം | തീപ്പിടുത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ സിസി ടി വി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. തീപ്പിടിത്തതിന് പിന്നില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നും ഇതിന് സഹായകരമായ എന്തെങ്കിലും തൃശ്യങ്ങളുണ്ടോയെന്നും തിരിച്ചറിയുന്നതിനാണ് വിദഗ്ദ സംഘം പരിശോധന നടത്തുക.
പ്രോട്ടോകള്‍ ഓഫീസിനകത്ത് സിസി ടി വി ഇല്ലെങ്കിലും സമീപത്തെ സി സി ടിവികാണ് പരിശോധിക്കുക.
അതിനിടെ തീപ്പിടുത്തതിന് കാരണം ഫാന്‍ ചൂടായി ഉരുകിയതാണെന്നും ഇത് ഷോര്‍ട്്‌സര്‍ക്യൂട്ടില്‍ എത്തുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി അഗ്‌നിശമന സേന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.
ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ എകൗശികന്റെ നേതൃത്വത്തില്‍ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫയലുകളുടെ കണക്കെടുപ്പ് തുടരുകയാണ്. മുഴുവന്‍ ഫയലുകളും പരിശോധിച്ച് സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും. ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് ഇതിന് ശേഷമേ വ്യക്തമാകൂ.