Kerala
പാലത്തിന്റെ ബീം തകരല്‍; രമേശ് ചെന്നിത്തല ഇന്ന് തലശ്ശേരി-മാഹി ബൈപാസ് സന്ദര്‍ശിക്കും

തിരുവനന്തപുരം | തലശ്ശേരി-മാഹി ബൈപാസിലുള്ള പാലത്തിന്റെ ബീം തകര്‍ന്ന സംഭവം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ യു ഡി എഫ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സ്ഥലം സന്ദര്‍ശിക്കും. മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള 18 കിലോമീറ്റര്‍ ബൈപാസിന്റെ മുഴുവന്‍ പ്രവര്‍ത്തികളും പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബീമുകള്‍ തകര്‍ന്നത് കരാറുകാറുടെ അശ്രദ്ധ കുറവാണെന്നാണ് പ്രോജക്ട് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ദേശീയപാത അതോറിറ്റിയാണ് നിര്‍മാണം നടത്തുന്നതെന്നും സംഭവത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----