Covid19
നീറ്റ്, ജെ ഇ ഇ പരീക്ഷള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കും

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കും.
പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട് ഹരജി നല്‍കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ അതുല്‍ നന്ദ പറഞ്ഞു.
---- facebook comment plugin here -----