Connect with us

Covid19

എല്ലാ കൊറോണവൈറസുകള്‍ക്കും ഒറ്റ വാക്‌സിനുമായി കേംബ്രിജ് യൂനിവേഴ്‌സിറ്റി

Published

|

Last Updated

ലണ്ടന്‍ | കൊറോണവൈറസിനെതിരെ വികസിപ്പിക്കുന്ന വാക്‌സിന്‍ പരീക്ഷിക്കാന്‍ കേംബ്രിജ് യൂനിവേഴ്‌സിറ്റിയും. കൊവിഡ്- 19നെതിരെ മാത്രമല്ല, ഭാവിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാവുന്ന എല്ലാ കൊറോണവൈറസുകള്‍ക്കുമെതിരെയുള്ള വാക്‌സിന്‍ ആണ് കേംബ്രിജ് വികസിപ്പിക്കുന്നത്.

DIOS-CoV-ax2 എന്നാണ് ഈ വാക്‌സിന്റെ പേര്. വവ്വാലില്‍ നിന്ന് പകരുന്നതടക്കമുള്ള ഇന്ന് അറിയപ്പെട്ട എല്ലാ കൊറോണവൈറസുകളുടെയും ജനിതക ശ്രേണികളും ഉപയോഗിച്ചാണ് ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്. സാര്‍സ്, മെര്‍സ് അടക്കമുള്ള കൊറോണവൈറസുകള്‍ക്കെതിരെയാണ് ഈ വാക്‌സിന്‍ വരുന്നത്.

മൃഗങ്ങളില്‍ നിന്ന് ഇത്തരം കൊറോണവൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന് ഭാവിയില്‍ മറ്റൊരു മഹാമാരിയിലേക്ക് ലോകം പോകുന്നത് തടയാനാണ് കേംബ്രിജ് യൂനിവേഴ്‌സിറ്റിയുടെ ശ്രമമെന്ന് യൂനിവേഴ്‌സിറ്റിയിലെ വൈറല്‍ സൂണോറ്റിക്‌സ് ലാബ് മേധാവി പ്രൊഫ.ജോനാഥന്‍ ഹീനി പറഞ്ഞു. ഈ വാക്‌സിന്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ച് അംഗീകാരം ലഭിച്ചാല്‍ മനുഷ്യരിലേക്ക് കുത്തിവെക്കാന്‍ സൂചി ഉപയോഗിക്കേണ്ടതില്ല എന്നത് മറ്റൊരു സവിശേഷതയാണ്. സ്പ്രിംഗ് കരുത്തുള്ള ജെറ്റ് ഇഞ്ചക്ഷനാണ് പകരം ഉപയോഗിക്കുക.

Latest