International
ഡച്ച് എഴുത്തുകാരി മാരികെ ലുക്കാസ് റിജൻവെൽഡിന് അന്താരാഷ്ട്ര ബുക്കർ പ്രൈസ്

ലണ്ടൻ| ഡച്ച് എഴുത്തുകാരി മാരികെ ലുക്കാസ് റിജൻവെൽഡിന് ഈ വർഷത്തെ ബുക്കർ പ്രൈസ്. “ദ് ഡിസ്‌കംഫർട് ഓഫ് ഈവനിംഗ്” എന്ന നോവലാണ് 28 കാരിയായ മാരികെയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് മൈക്കൽ ഹച്ചിൻസനാണ്. പുരസ്‌കാര തുക എഴുത്തുകാരിക്കും വിവർത്തകനും തുല്യമായിപങ്കിട്ട് നൽകും. ബുക്കർ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മാരികെ.
ഐസ് സ്‌കേറ്റിംഗിന് പോകാൻ അനുവാദിക്കാത്തതിനെ തുടർന്ന് സഹോദരൻ മാത്യൂസിനോട് പ്രകോപിതനായ ജാസ് എന്ന 10 വയസ്സുകാരി പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് നോവൽ. സ്വന്തം അനുഭവങ്ങൾ തന്നെയാണ് നോവലിന്വിർറെ ഇതിവൃത്തം. നെതർലാൻഡിലെ നോർത്ത് ബ്രാൻബാന്റ് സ്വദേശിയായ മാരികെ രാവിലെ കാലിവളർത്തൽ കേന്ദ്രത്തിലും ഉച്ചക്ക് ശേഷം എഴുത്തുമായാണ് ജീവിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.
ഡച്ച് സാഹിത്യലോകത്ത് കവിയത്രി എന്നറിയപ്പെട്ട മാരികെയുടെ രണ്ട് കവി താസമാഹാരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏകയും അന്തർമുഖയുമായ ഒരു എഴുത്തുകാരിയെയാണ് അവരുടെ കവിതയിൽ കാണാനാകുന്നതെങ്കിൽ ആദ്യ നോവൽ കുറച്ചുകൂടെ മ്ലാനമാണ്. ഒരേ സമയം ശക്തവും, ദാരുണവും ആയ ഒരു ജീവിത പശ്ചാത്തലത്തെയാണ് “വൈകുന്നേരത്തെ അസ്വസ്ഥത” കാട്ടിത്തരുന്നത്.
ചുരുക്ക പട്ടികയിൽ ആറ് പുസ്തകങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. സൗത്ത്ബേങ്ക് സെന്ററിലെ സാഹിത്യ വിഭാഗം മേധാവി ഹെഡ് ടെഡ് ഹോഡ്ജിൻസൺ ആയിരുന്നു ജൂറി അധ്യക്ഷൻ. എഴുത്തുകാരനും കവിയുമായ വലേറിയ ലൂയിസെല്ലി, വിവർത്തകനും എഴുത്തുകാരനുമായ (മാൻ ബുക്കർ പ്രൈസ് ജേതാവ്) ജെന്നിഫർ ക്രോഫ്റ്റ്, വില്ലാ ഗില്ലറ്റ് ഡയറക്ടർ ലൂസി കാമ്പോസ് എന്നിവരായിരുന്നു അംഗങ്ങൾ.