Connect with us

International

ടിക് ടോക് സി ഇ ഒ കെവിൻ മേയർ രാജിവെച്ചു

Published

|

Last Updated

വാഷിംഗ്ടൺ| ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെവിൻ മേയർ രാജിവെച്ചു. മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിൽ നിന്ന് രാജിവെക്കുന്നതായി മേയർ ജീവനക്കാരെ കത്തിലൂടെ അറിയിക്കുകയായിരുന്നു.

അമേരിക്കയിൽ 90 ദിവസത്തിനുള്ളിൽ ടിക് ടോക് അടച്ചുപൂട്ടണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് രാജി. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നെന്നാരോപിച്ചാണ് യു എസിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടത്. 90 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ യു എസ് കമ്പനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മുൻ സിഡ്‌നി ഉദ്യോഗസ്ഥനായ മേയർ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

ഈ വർഷം മെയിലാണ് കെവിൻ മേയർ ടിക് ടോക് മേധാവിയായി ചുമതലയേറ്റത്. നിലവിൽ ജനറൽ മാനേജരായ വാനെസ് പപ്പാസ് തത്ക്കാലം സി ഇ ഒ ആയി ചുമതലയേൽക്കും.

Latest