Connect with us

National

നീറ്റ് , ജെ ഇ ഇ പരീക്ഷ:  കേന്ദ്രതീരുമാനത്തിന് പിന്തുണയുമായി വിദ്യാഭ്യാസ വിദഗ്ധർ

Published

|

Last Updated

ന്യൂഡൽഹി| നീറ്റ് , ജെ ഇ ഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രിക്ക് കത്തച്ച് വിദ്യാഭ്യാസ വിദഗ്ധർ. രാജ്യത്തെയും വിദേശത്തേയും വിവിധ സർവകലാശാലകളിൽ നിന്നുള്ള 150ഓളം വിദഗ്ധരാണ് പ്രധാനമന്ത്രിക്ക് കത്തയച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. വർധിച്ചുവരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം ആദ്യം നടക്കുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്ന് വ്യതിചലിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

ചിലർ സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ വിദ്യാർഥികളുടെ ഭാവി വെച്ച് കളിക്കുകയാണ് വിദ്യാഭ്യാസ വിദഗ്ധർ കത്തിൽ പറഞ്ഞു. വിദ്യാർഥികളും യുവാക്കളുമാണ് രാജ്യത്തിന്റെ ഭാവി. കൊവിഡിന്റെ പശ്ചാത്തലം അവരുടെ കരിയറിലും അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ആശങ്കകൾ പരിഹരിക്കണം. ഈ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് 12ാം ക്ലാസ് പരീക്ഷ പാസായത്. അവർ അടുത്ത ക്ലാസിലേക്കുള്ള പ്രവേശനനടപടികൾക്ക് കാത്തിരിക്കുകയാണ്. കത്തിൽ പറഞ്ഞു.

ദേശീയ പരീക്ഷകൾക്കുള്ള തീയതികൾ സർക്കാർ പ്രഖ്യാപിച്ചു. പരീക്ഷകൾ നടത്തുന്നതിൽ ഇനിയും കാലതാമസം വരുത്തിയാൽ വിദ്യാർഥികൾക്ക് വിലയേറിയ ഒരു വർഷം പാഴാകും. നമ്മുടെ യുവാക്കളുടെയും വിദ്യാർഥികളുടെയും സ്വപ്‌നങ്ങളും ഭാവിയും ഒരു നിലക്കും തകർന്നുകൂടാ. ചിലർ സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനും സർക്കാറിനെ എതിർക്കാനുമായി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ പരീക്ഷ നടത്താനുള്ള കേന്ദ്ര തീരുമാനം ധീരമാണെന്നും കത്തിൽ വിദ്യാഭ്യാസ വിദഗ്ധർ പറയുന്നുണ്ട്.

 

---- facebook comment plugin here -----

Latest