National
യു പിയിലെ ആദ്യ മെഡിക്കൽ ഉപകരണ പാർക്ക് നോയിഡയിൽ

ലക്‌നോ| ഉത്തർപ്രദേശിലെ ആദ്യ മെഡിക്കൽ ഉപകരണ പാർക്ക് നോയിഡയിലെ യേദ സിറ്റിയിൽ നിർമിക്കാനൊരുങ്ങി യമുന എക്‌സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റി. വിശാഖപട്ടണത്തുള്ള കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ടെക്‌നോളജി (കെ ഐ എച്ച് ടി) എന്ന സ്ഥാപനത്തെയാണ് ഇതിന്റെ വിശദ രൂപരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. നോയിഡയിലെ യമുന എക്‌സ്പ്രസ് വേക്ക് സമീപം സെക്ടർ 28ലാണ് പാർക്കിനായി 250 ഏക്കറോളം സ്ഥലം കണ്ടെത്തിയത്.
ഡിസംബർ അഞ്ചിനകം രൂപരേഖ സമർപ്പിക്കാൻ കെ ഐ എച്ച് ടിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിന് ശേഷം റിപ്പോർട്ട് കേന്ദ്രസർക്കാറിന് അയക്കും. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണക്കുക, രാജ്യത്ത് ചികിത്സക്കായി മിതമായ നിരക്കിൽ ലോകോത്തര ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മെഡിക്കൽ ഉപകരണപാർക്കുകളുടെ ലക്ഷ്യം.
---- facebook comment plugin here -----