Connect with us

Kerala

സ്വര്‍ണക്കള്ളക്കടത്ത്: ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായി

Published

|

Last Updated

കൊച്ചി | നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ ജനം ടിവി എക്‌സിക്യീട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യാനായി ഹാജരായി. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് അനില്‍ നമ്പ്യാര്‍ ഹാജരായത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അനില്‍ നമ്പ്യാരുമായി ഫോണില്‍ ബന്ധപ്പെട്ട അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ ചോദിച്ചറിയും. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

---- facebook comment plugin here -----

Latest