Kozhikode
രണ്ടാം ആഗോള മഹ്ളറത്തുൽ ബദ്‌രിയ്യ ഇന്ന്

കോഴിക്കോട് | കേരള മുസ്്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന രണ്ടാം ആഗോള മഹ്ളറത്തുൽ ബദ്‌രിയ്യ വ്യാഴാഴ്ച രാത്രി 7.15ന് ആരംഭിക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നേതൃത്വം നൽകും.
ഇത്തവണ മഹ്ളറയിലെ എല്ലാ അദ്കാറുകളും പ്രസ്ഥാന കേന്ദ്രത്തിൽ നിന്ന് സാദാത്തുക്കളുടെയും ഉലമാക്കളുടെയും സാന്നിധ്യത്തിൽ ചൊല്ലിത്തരുന്നതും എല്ലാവരും അവരവരുടെ വീടുകളിൽ നിന്ന് കുടുംബസമേതം ഏറ്റുചെല്ലുന്നതുമാണ്. കൊറോണ ഭീതിയകന്നു കിട്ടാൻ പ്രത്യേക പ്രാർഥന നടത്തും.
മീഡിയാ മിഷനിലും മദ്്റസാ മീഡിയയിലും തത്സമയം സംപ്രേഷണം നടത്തും.
---- facebook comment plugin here -----