Connect with us

Kerala

ആയുധങ്ങളുമായി പോവുകയായിരുന്ന കരസേനയുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു

Published

|

Last Updated

കൊച്ചി | മധ്യപ്രദേശിലെ ജബല്‍പുരിലെ ആയുധശാലയിലേക്ക് പോവുകയായിരുന്ന കരസേനയുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു.

ആയുധങ്ങളുമായി പോവുകയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കുണ്ടന്നൂര്‍ പാലത്തില്‍വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതേതുടര്‍ന്ന് ആയുധങ്ങളടങ്ങിയ വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി.

കൊച്ചി തുറമുഖത്തെത്തിച്ച ആയുധശേഖരം ജബല്‍പൂരിലെ സൈനിക ആസ്ഥാനത്തേക്ക് കൊണ്ടുപോകാനായിരുന്നു കരസേനയുടെ നീക്കം. എന്നാല്‍ കുണ്ടന്നൂര്‍ പാലത്തില്‍വച്ച് ലോറി അപകടത്തില്‍പ്പെടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസും നാവികസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആയുധങ്ങളടങ്ങിയ ലോറി നാവികസേന ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

Latest