Connect with us

Kerala

സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടറിയേറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് കവാടത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമായി . പിന്നീട് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Latest