Connect with us

Techno

വെബ് വേര്‍ഡില്‍ ഇനി ടൈപ് ചെയ്ത് സമയം കളയേണ്ട; ശബ്ദം മതി

Published

|

Last Updated

ന്യൂയോര്‍ക്ക് | വെബിലെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ഇനിമുതല്‍ ടൈപ് ചെയ്യുന്ന സമയം ലാഭിക്കാം. ശബ്ദം നല്‍കിയാല്‍ ലിഖിതരൂപത്തിലാകുന്ന സംവിധാനം വെബ് വേര്‍ഡില്‍ ഒരുക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളോ തത്സമയ സംഭാഷണങ്ങളോ ഇങ്ങനെ എഴുത്തുരീതിയിലേക്ക് മാറ്റാം.

ട്രാന്‍സ്‌ക്രൈബ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഈ സൗകര്യം ലഭിക്കാന്‍ വേഡ് ഓണ്‍ലൈനില്‍ ഡിക്ടേറ്റ് ഐകണിന്റെ അടുത്തുള്ള ട്രാന്‍സ്‌ക്രൈബ് ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. വേര്‍ഡിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ശബ്ദം ലിഖിത രൂപത്തിലാക്കാന്‍ അഷ്വര്‍ കോഗ്നിറ്റീവ് സര്‍വീസസ് ആണ് ഉപയോഗിക്കുക. സംസാരിക്കുന്ന വ്യത്യസ്ത വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കും. ഓഡിയോയില്‍ സമയവും രേഖപ്പെടുത്തും.  റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംരംഭകര്‍ക്കുമെല്ലാം ഇത് വലിയ പ്രയോജനമാണ്.

മൈക്രോസോഫ്റ്റ് 365ന്റെ എല്ലാ വരിക്കാര്‍ക്കും ട്രാന്‍സ്‌ക്രൈബ് സംവിധാനം സൗജന്യമാണ്. പുതിയ മൈക്രോസോഫ്റ്റ് എഡ്ജ്, ക്രോം ബ്രൗസറുകളില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനം ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലും ഓണ്‍ലൈന്‍ വേഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്.