Kerala
തീപ്പിടിത്തം: സെക്രട്ടറിയേറ്റിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം
		
      																					
              
              
            തിരുവനന്തപുരം | തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചൊവ്വാഴ്ചയുണ്ടായ തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിതിനേ ശേഷമായിരിക്കും നടപടി.
പൊതുഭരണവകുപ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സ്വിച്ചില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം
തീപിടുത്തം അന്വേഷിക്കുന്ന പോലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടേറിയറ്റില്‍ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കൃത്യമായ നിഗമനത്തിലെത്താനാകു. മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ അനുവദിച്ചതിന്റെ രേഖകളുമാണ് കത്തിനശിച്ചതെന്നാണ് എഫ്‌ഐആര്‍.
തീപ്പിടുത്തത്തില്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപണം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          