Covid19
കൊവിഡ് സ്ഥിരീകരിച്ചു; മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

കടപ്പ| കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. യെരഗുന്ത്‌ല മണ്ഡലത്തിലെ സിരിഗെരെഡി ഗംഗി റെഡ്ഡി(52) ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കടുത്ത പനിയും കാരണം ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് അധികൃതർ പോലീസിൽ വിവരം അറിയിച്ചു. മൊബൈൽ സിഗ്നലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സന്നാപുരല്ലെപള്ള റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കൊവിഡ് ബാധിച്ചതിനാൽ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
---- facebook comment plugin here -----