Covid19
കൊവിഡ്: ഡല്‍ഹി മുഖ്യമന്ത്രി ഉന്നതതല മീറ്റിംഗ് വിളിച്ചു ചേര്‍ത്തു

ന്യൂഡല്‍ഹി| രാജ്യതലസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍, ചീഫ് സെക്രട്ടറി വിജയ് ദേവ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തടുങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ 1544 കൊവിഡ് കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ 1500ന് മുകളില്‍ കേസുകള്‍ വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----