Connect with us

National

യു പിയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

Published

|

Last Updated

ലഖ്നോ |  ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ജില്ലയിലെ ഖേരി ഗ്രാമത്തില്‍ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ്മൃതദേഹം കണ്ടെത്തിയത്. കഴുത്തിലുള്ള ആഴമേറിയ മുറിവാണ് മരണ കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തൊട്ടടുത്തുള്ള ടൗണിലേക്ക് സ്‌കോളര്‍ഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നല്‍കാനായി പോയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. രാവിലെ 8.30 നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്.

ഇതേ ജില്ലയില്‍ പത്ത് ദിവസത്തിനിടെ സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സ്വാതന്ത്ര്യദിനത്തിലാണ് 13 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.