Connect with us

International

ഇറാഖിലും സിറിയയിലും ഐ എസ് പ്രവര്‍ത്തനം ഇപ്പോഴും സജീവം; യു എന്‍

Published

|

Last Updated

ജനീവ | ഇറാഖിലും സിറിയയിലും ഭീകരസംഘടനയായ ഐ എസിന്റെ പ്രവര്‍ത്തനം ശകതമായി നടക്കുന്നതായി ഐക്യരാഷ്ട്രസഭ ഭീകരവിരുദ്ധ വിഭാഗം തലവന്‍ വ്‌ളാദിമര്‍ വൊറോണ്‍കോവ്. സിറിയയിലും ഇറാക്കിലുമായി 10,000ലേറെ ഐ എസ് ഭീകരര്‍ ഇപ്പോഴുമുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്ന് യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ അദ്ദേഹം പറഞ്ഞു.
2019-20 വര്‍ഷങ്ങളിലായി ഇവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷാസമിതിയെ അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വൊറോണ്‍കോവ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Latest