Connect with us

Ongoing News

ബാഴ്‌സയോട് വിടപറയാന്‍ ഒരുങ്ങി മെസി; തീരുമാനം ക്ലബ്ബിനെ അറിയിച്ചു

Published

|

Last Updated

ബാഴ്‌സലോണ |  സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരമായ ലയണല്‍ മെസി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്. മെസിയുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബ് അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.
ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പിയോള്‍ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാര്‍ ഉടന്‍ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍.

സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാര്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്‌സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാര്‍ത്തയായിരുന്നു.

ഇതാണ് മെസിയുടെ പെട്ടന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ്് വിവരം. ആറ് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരം നേടിയ അര്‍ജന്ൈറന്‍ ദേശീയ താരം 2004 മുതല്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ട്.

 

 

---- facebook comment plugin here -----

Latest