Connect with us

Kerala

നെന്‍മാറയില്‍ ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Published

|

Last Updated

പാലക്കാട് | നെന്മാറയില്‍ ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്വക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. എലവഞ്ചേരി പറശ്ശേരി സ്വദേശി ദീപു, നെന്മാറ അയ്യപ്പന്‍പാറ സ്വദേശി പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു ലക്ഷം രൂപ വിലവരും.

കോയമ്പത്തൂരില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. നെന്മാറ, അയിലൂര്‍, വടക്കഞ്ചേരി തുടങ്ങിയ മലയോര മേഖല കേന്ദ്രീകരിച്ച് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.

പിടിയിലായ പ്രതികള്‍ ഇതിന് മുന്‍പും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരാണ്. കൂടാതെ നിരവധി ക്രിമിനല്‍ കേസുകളും ഇവരുടെ പേരിലുണ്ട്.