Kerala
തീപ്പിടുത്തം ആസൂത്രിതം; കത്തിയ ഫയലുകളില്‍ പലതിനും ബാക്കപ്പ് ഇല്ല: വി ടി ബല്‍റാം

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം ആസൂത്രിതമാണെന്നാണ് അവിടെ ചെന്ന് കണ്ടപ്പോള്‍ മനസിലായതെന്ന് വിടി ബല്‍റാം. സംഭവ സ്ഥലത്തു നിന്ന് എല്ലാവരേയും അകറ്റി നിര്‍ത്താനാണ് ശ്രമം നടന്നത്.
വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ നേരിട്ടുള്ള ഇടപെടല്‍ ദുരൂഹമായാണ് അനുഭവപ്പെട്ടത്.കത്തിയവയില്‍ ഏറെയും പേപ്പര്‍ ഫയലുകളാണ് . മിക്ക ഫയലുകള്‍ക്കും ബാക്കപ്പ് ഡാറ്റ ഇല്ലാ എന്നാണ് മനസിലാക്കുന്നതെന്നും വിടി ബല്‍റാം ഒരു മാധ്യമത്തോട് പറഞ്ഞു.
---- facebook comment plugin here -----