Connect with us

Covid19

സ്പുട്‌നിക് വാക്‌സിന്‍: ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്യുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സ്പുട്‌നിക്- 5 വാക്‌സിനുമായി ബന്ധപ്പെട്ട് റഷ്യ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരുരാജ്യങ്ങളും പ്രാഥമിക വിവരം കൈമാറിയതായി മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് സൂചന. ഈ മാസം 11നാണ് റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അറിയിച്ചത്. റഷ്യ ആദ്യമായി അംഗീകരിക്കുന്ന വാക്‌സിനുമാണിത്. ലോകത്ത് ആദ്യമായാണ് ഒരുരാജ്യം കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്നത്.

ഈ മാസം അവസാനം വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് അന്ന് റഷ്യ പറഞ്ഞിരുന്നത്. ആദ്യ ബാച്ച് വാക്‌സിന്‍ റഷ്യ ഉത്പാദിപ്പിച്ചിട്ടുണ്ട്. അതേസമയം, വാക്‌സിന് അതിവേഗം അംഗീകാരം നല്‍കിയ റഷ്യയുടെ നീക്കത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്.

Latest