Covid19
കൊവിഡ്; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു, ഇന്നുമാത്രം റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണം

മലപ്പുറം | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കടന്നമണ്ണ സ്വദേശി മാധവി (77)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഇതോടെ ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ മൂന്നായി.
ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന്‍, പുന്നപ്ര തെക്ക് സ്വദേശി അഷ്‌റഫ് എന്നിവരാണ് ഇന്ന് മരണപ്പെട്ട മറ്റുള്ളവര്‍. നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വൃക്കരോഗം ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഷ്‌റഫ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ചുള്ള 234 മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
---- facebook comment plugin here -----