Connect with us

National

നീരവ് മോദിയുടെ ഭാര്യക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി| പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരജ് മോദിയുടെ ഭാര്യക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ച് ഇന്റര്‍പോള്‍. ഇന്ത്യയില്‍ ആമി മോദിക്കെതിരായ കള്ളപണം വെളുപ്പിക്കല്‍ കേസിലാണ് നോട്ടീസ് നല്‍കിയത്.

പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പ് കേസ് അധികൃതര്‍ കണ്ടെത്തുന്നതിന് ഒരു മാസം മുമ്പ് 2018 ജനുവരി ആദ്യ ആഴ്ചയില്‍ നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആമി മോദിയും ഇന്ത്യ വിട്ടിരുന്നു. പണം തട്ടിയെടുക്കാന്‍ നീരവ് മോദി സ്ഥാപിച്ച ചില സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു അമി മോദി.

മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപണം വെളുപ്പികല്‍ കേസിലും അമി മോദി പ്രതിയാണ്. നീരവ് മോദിയെ കുറ്റവാളിയായി പ്രഖ്യാപിച്ചതിന് ശേഷം ലണ്ടനിലെ സ്‌കോട്‌ലന്‍ഡ് യാര്‍ഡില്‍ വെച്ച് അദ്ദേഹത്തെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലിലാണ് മോദി ഇപ്പോള്‍ കഴിയുന്നത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് യു കെ കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest