National
കര്‍ണാടക മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലെയ് ബി ജെ പിയിലേക്ക്

ബംഗളൂരു| കര്‍ണാടക പോലീസിലെ സിംഹം എന്നറിയപ്പെടുന്ന മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലയ് ബി ജെ പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്്. സത്യസന്ധന്‍, നേരുള്ളവന്‍, ധൈര്യവാന്‍ എന്നീ വിശേഷണങ്ങളാണ് കര്‍ണാടക പോലീസില്‍ അണ്ണാമലെയക്കുണ്ടായിരുന്നത്.
2019ലാണ് അദ്ദഹം ഏവരെയും ഞെട്ടുച്ച് കൊണ്ട് അദ്ദേഹം സര്‍വീസില്‍ നിന്ന രാജിവെച്ചത്. അണ്ണാമലെയ് ബി ജെ പിയില്‍ ചേരുന്നതായാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
അദ്ദേഹം രാജിവെച്ച ഉടനെ രാഷട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അണ്ണാമലെയ് രാഷട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത സന്തോഷം പകരുന്നതാണെന്ന കര്‍ണാടക ആഭ്യന്തര സെക്രട്ടറി ഡി രൂപ പറഞ്ഞു. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര് റാവു, തമിഴ്‌നാട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ എന്നിവര്‍ അണ്ണാമലെയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.