National
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്; പുതിയ ബഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി| ജഡ്ജിമാര്‍ക്കെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പാരമര്‍ശത്തെ തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യ കേസ് പുതിയ ബഞ്ചിന് കൈമാറണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയോട് അഭ്യര്‍ഥിച്ചു. പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സെപ്റ്റംബര്‍ 10ന് മുമ്പ് മറ്റൊരു ബഞ്ചിന് വാദം കേള്‍ക്കാനായി കൈമാറണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
എനിക്ക് മുന്നില്‍ കുറച്ച് സമയമേ ഉള്ളു. താന്‍ വിരമിക്കുന്നതിന് മുമ്പായി ഈ കേസില്‍ വാദം കേട്ട് പൂര്‍ത്തിയാവാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഇത് ശിക്ഷയെ സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ അല്ല. കോടതിയെ സംബന്ധിച്ച വിശ്വാസതക്കുള്ള ചോദ്യംചെയ്യലാണ്. ജനങ്ങള്‍ തങ്ങളുടെ വിശ്വാസത്തിനായാണ് കോടതിയെ സമീപിക്കുന്നത്. അത് തെറ്റാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം, ജഡ്ജിമാരുടെ അഴിമതിയെ കുറിച്ച് പരാമര്‍ശിക്കുന്ന ഏത് ചോദ്യവും അത് അവഹേളനമാണോ അല്ലയോ എന്ന് ഭരണഘടനാ ബഞ്ച് പരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന കേസാണ് ഇതെന്ന് ആ മാസം 17ന് വാദം കേള്‍ക്കലിനിടെ കോടതി പറഞ്ഞിരുന്നു. 2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് കേസ്.