National
കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു; അന്ത്യകര്‍മ്മങ്ങള്‍ നടത്തി മുസ്ലിം യുവാക്കള്‍

ഹൈദരബാദ്| കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതോടെ അന്ത്യകര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തി മുസ്ലിം യുവാക്കള്‍ മാതൃകയായി. തെലങ്കാനയിലാണ് സംഭവം.
തിങ്കളാഴ്ച 65കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ കൊവിഡിനെ പേടിച്ച് സംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ മുസ്ലിം യുവാക്കള്‍ വൃദ്ധന്റെ മൃതദേഹം ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു.
പോലീസും പ്രാദേശിക ഭരണകൂടങ്ങളും ബന്ധുക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മുസ്ലിം യുവാക്കളായ അബ്ദുല്‍ റബ്ബ്, മുനീര്‍, ഇസ്ഹാഖ്, നാസിര്‍അലി, ഷൊഹയ്ബ്, ഇമ്രാന്‍ എന്നിവര്‍ സ്ഥലത്തെത്തി ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതറിഞ്ഞപ്പോള്‍ ഇത് നടത്താന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ റബ്ബ് പറഞ്ഞു. കൊവിഡ് മാനദ്ധണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്‌കാരം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.