Covid19
രാജ്യത്തെ കൊവിഡ് കേസുകള്‍ 31 ലക്ഷവും കടന്ന് മുന്നോട്ട്

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് തീവ്രമായി തുടരുന്നു. 24 മണിക്കൂറിനിടെ 60,975 കേസും 848 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഈതോടെ രാജ്യത്തെ ആകെ കൊവിഡ് കേസ് 31,67,324ലെത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 58,390 ആയി. 7,04,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,04,585 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇവിടെ 11015 പുതിയ കേസും 212 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതിനകം 693398 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 22465 മരണങ്ങളാണ് സംസ്ഥാനത്ത് ആകെയുണ്ടായത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം പുതിയ കേസുകളുടെ എണ്ണം ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ 6614, ആന്ധ്രയില്‍ 3368, കര്‍ണാടകയില്‍ 4810, ഉത്തര്‍പ്രദേശില്‍ 2987, ഡല്‍ഹിയില്‍ 4313, ബംഗാളില്‍ 2851 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടഉണ്ട്.