Kerala
ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

ഇടുക്കി | ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിനു നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടി. സ്വകാര്യ കരാറുകാരായ രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.
രാജന്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കെട്ടിടം പൊളിക്കാന്‍ സബ് കലക്ടര്‍ തിങ്കളാഴ്ച ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് അക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ജീപ്പുകളിലായി എത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
---- facebook comment plugin here -----