National
പ്രശാന്ത് ഭൂഷന്‍ നല്‍കിയ വിശദീകരണം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി | ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതിന് അഭിഭാഷന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസില്‍ അദ്ദേഹം നല്‍കിയ വിശദീകരണം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയണമെന്ന് സുപ്രീം കോടതി നേരത്തെ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലമാണ് ഇന്ന് പരിഗണിക്കുന്നത്. കോടതി അലക്ഷ്യ കേസില്‍ മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കോടതി എന്ത് നടപടി സ്വീകരിക്കുമെന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്നത് വ്യക്തമാണ്.
ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാംങ്മൂലം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഇത് തള്ളി പ്രശാന്ത് ഭൂഷന്‍ സത്യവാംങ്മൂലം നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതില്‍ ഇന്ന് സുപ്രീം കോടതി തീരുമാനം എടുത്തേക്കും. ഇതോടൊപ്പം പ്രശാന്ത് ഭൂഷണെതിരെ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കോടതി അലക്ഷ്യ കേസും ഇന്ന് പരിഗണനയില്‍ വരും.