National
ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കര്‍ണാടക ഒഴിവാക്കി

ബെംഗളൂരു | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കി.ഇനിമുതല്‍ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കി.
സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളില്‍ക്വാറന്റൈന്‍ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
---- facebook comment plugin here -----