Connect with us

National

രാഹുൽ വ്യക്തിപരമായി അറിയിച്ചു; ട്വീറ്റ് പിൻവലിച്ച് കപിൽ സിബൽ

Published

|

Last Updated

ന്യൂഡൽഹി| നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കൾക്ക് ബി ജെ പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാകാമെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തിപരമായി അറിയിച്ചതിനാൽ ട്വിറ്ററിൽ ഇട്ട പ്രതികരണം നീക്കം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാഹുലും മുതിർന്ന നേതാക്കളുമായി കത്തിനെ ചൊല്ലി പ്രവർത്തകസമിതി യോഗത്തിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രതിസന്ധിയിൽ അയവ് വരുന്നത്.

കഴിഞ്ഞ 30 വർഷത്തിനിടെ ഒരു വിഷയത്തിലും ബി ജെ പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾ ബി ജെ പിയുമായി സഖ്യത്തിലാണ്. കോൺഗ്രസ് പാർട്ടിയെ പ്രതിരോധിച്ച് രാജസ്ഥാൻ ഹൈക്കോടതിയിൽ വിജയിച്ചു. മണിപ്പൂരിൽ പാർട്ടിയെ പ്രതിരോധിച്ചു. എന്നിട്ടും ഞങ്ങൾ ബി ജെ പിയുമായി സഖ്യത്തിലേർപ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപിൽ സിബലിന്റെ ട്വീറ്റ്.

എന്നാൽ നേതാക്കൾക്ക് എതിരെ താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത സിബൽ മുൻപ് ഇട്ട ട്വീറ്റ് നീക്കം ചെയ്യുന്നതായും പറഞ്ഞു.

യോഗത്തിൽ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സോണിയാ ഗാന്ധി അറിയിച്ചു. എന്നാൽ സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മൻമോഹൻ സിംഗും രാഹുൽ അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്ലോട്ടും ഭൂപേഷ് ബാഗലും ആവശ്യപ്പെട്ടു.

Latest