National
യു എസ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ചെന്നൈ| തമിഴ്‌നാട്ടിൽ യു എസ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്വയം പ്രഖ്യാപിത ആൾദൈവമെന്ന് പറഞ്ഞ് നഗരത്തിൽ ചുറ്റിതിരിഞ്ഞിരുന്ന നാമക്കൽ സ്വദേശി മണികണ്ഠ(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ യുവതി ആത്മീയതയുടെ പാത പിന്തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി തി രുവണ്ണാമലയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമണത്തെ പ്രതിരോധിക്കാൻ യുവതി കത്തി വീശി. തുടർന്ന് പരുക്കേറ്റ മണികണ്ഠനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.