Kannur
വ്യക്തിവൈരാഗ്യം; കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനു നേരെ ആക്രമണം

കണ്ണൂര്‍ | കണ്ണൂരിലെ കൂത്തുപറമ്പില്‍ ബി ജെ പി പ്രവര്‍ത്തകനു നേരെ ആക്രമണം. നെറ്റിയില്‍ വെട്ടേറ്റ ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനെ (48) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് ഏഴോടെ, ചന്ദ്രന്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. രാഷ്ട്രീയ വിരോധമല്ല, വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----