Connect with us

Kerala

സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഉടന്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഉടന്‍ പ്രാബല്യത്തില്‍ വിവരം. “സവാരി” എന്ന് പേരിട്ടിട്ടുള്ള ടാക്‌സി സംരംഭത്തിന് അന്തിമരൂപമായി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ ടി ഐ) ചേര്‍ന്നാണ് സംരംഭത്തിന് രൂപംകൊടുത്തിട്ടുള്ളത്. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാറിന് പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനം വരുന്നത്.

കളമശ്ശേരിയിലെ വി എസ് ടി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സോഫ്റ്റ്വേര്‍ ഒരുക്കുന്നത്. സംരംഭത്തിനായ പ്രാഥമിക ഘട്ടത്തില്‍ 10 കോടി രൂപ ചെലവാക്കുന്നത് ഐ ടി ഐ ആണ്.
ധനകാര്യം, ഐ ടി, പോലീസ് വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴില്‍ വകുപ്പുമായുള്ള കരാറിനു ശേഷമാണ് പ്രാവര്‍ത്തികമാക്കുക. ഓണത്തിനുശേഷമാകും പദ്ധതി നിലവില്‍ വരിക. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്‌സി കാര്‍, ഓട്ടോ ഉടമകള്‍ക്കും വരുമാന മാര്‍ഗമുണ്ടാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി വന്നതിനെ തുടര്‍ന്നുള്ള തൊഴില്‍നഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം എസ് സ്‌കറിയ പറഞ്ഞു.

---- facebook comment plugin here -----

Latest